ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി; രണ്ടു പേർ വെട്ടേറ്റു മരിച്ചു
സംഘർഷത്തിൽ ഷുക്‌ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ഇടുക്കി; ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇടുക്കി വലിയ തേവാളയിലാണ് സംഭവമുണ്ടായത്. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്.
സംഘർഷത്തിൽ ഷുക്‌ലാലിന്റെ ഭാര്യ വാസന്തിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്‌കിയെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ രണ്ട് മണിയോടെ ഏലത്തോട്ടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിലാണ്. വലിയതോവാള പൊട്ടന്‍ കാലായില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ് ഇവര്‍. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍



