അന്താരാഷ്ട്ര നാടകോത്സവം: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്ക്) ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് നാളെ ( തിങ്കളാഴ്ച) 12 ന് ആരംഭിക്കും.

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്ക്) ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് നാളെ ( തിങ്കളാഴ്ച) 12 ന് ആരംഭിക്കും. https://theatrefestivalkerala.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
90 രൂപയാണ് ടിക്കറ്റ് വില. ഒരാൾക്ക് ഒരു നാടകത്തിന്റെ രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. പണം അടച്ചുകഴിഞ്ഞാൽ ടിക്കറ്റ് വാട്‌സ്ആപ്പ്, മെയിൽ വഴി ലഭിക്കും. വെബ്‌സൈറ്റിലെ തിരക്ക് കാരണം പണം ഡെബിറ്റായിട്ടും ടിക്കറ്റ് കൺഫോം ആകാതെ വന്നാൽ,ആ തുക നിശ്ചിത ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത ശതമാനം ടിക്കറ്റുകളാണ് ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സാധിക്കുക. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റിന്റെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് നാടകം കാണാം.
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Summary
International Drama Festival: Online ticket booking from tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



