കേരള, എംജി, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകളും ഇന്നത്തെ പരീക്ഷകള്‍ മാറ്റി

Last Updated :20 January 2024, 8:33 am IST

News Now

തിരുവനന്തപുരം : ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിഎസ് സി ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. 

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന റൂറല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റില്‍ ലെക്ചറര്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീറിങ് (കാറ്റഗറി നമ്പര്‍ 68/15) തസ്തികയിലേക്ക് ഒ.എം.ആര്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. പരിഷ്‌കരിച്ച പരീക്ഷാകലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

കേരള, എംജി, കുസാറ്റ്, ആരോഗ്യ സര്‍വകലാശാലകളും ഇന്നത്തെ പരീക്ഷകള്‍ മാറ്റി.  പുതിയ തീയതി പിന്നീട് അറിയിക്കും. കാര്‍ഷിക, സാങ്കേതിക സര്‍വകലാശാലകളും ഇന്നത്തെ പരീക്ഷ മാറ്റിവെച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates