
'സമരപ്പന്തല്‍ ചിലര്‍ക്ക് സെല്‍ഫി പോയിന്റ്'; ആശ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐഎന്‍ടിയുസി
ഐഎന്‍ടിയുസി ഈ സമരത്തെ പിന്തണയ്ക്കുന്നില്ല. കാരണം ആശ തൊഴിലാളികള്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കാനാണ് സമരം നടത്തുന്നത്. ഓണറേറിയം എന്ന വാക്കിന്റെ അര്‍ഥം സമ്മാനപ്പൊതി എന്നാണ്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശ വര്‍ക്കമാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി. കോണ്‍ഗ്രസ് നേതാക്കാള്‍ പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തുന്നതിനിടെയാണ് ഐഎന്‍ടിയുസി സമരത്തില്‍ നിലപാട് വ്യക്തമാക്കിയത്. ആശമാര്‍ക്ക് ഓണറേറിയമല്ല, ശമ്പളമാണ് നല്കേണ്ടതാണെന്നാണ് ഐഎന്‍ടിയുസി പറയുന്നത്. സംഘടനയുടെ മുഖമാസികയായ 'ഇന്ത്യന്‍ തൊഴിലാളി'യിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നയരൂപീകരണ ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയത്. 'ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വര്‍ക്കമാര്‍ക്ക് വേണ്ടത് സ്ഥിരം വേതനം' എന്ന തലക്കെട്ടിലാണ് ലേഖനം. പതിനൊന്നാമത് സംസ്ഥാന ശമ്പളകമ്മീഷന് പ്രകാരം ആശ തൊഴിലാളികള്‍ക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎന്‍ടിയുസി പ്രസ്ഥാനത്തിനുണ്ടെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യുസിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നടത്തുന്ന സമരത്തോട് അനുഭാവപൂര്‍ണമായ നിലപാടാണ് ഐഎന്‍ടിയുസിക്കുള്ളത്. എന്നാല്‍ ഐഎന്‍ടിയുസി ഈ സമരത്തെ പിന്തണയ്ക്കുന്നില്ല. കാരണം ആശ തൊഴിലാളികള്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കാനാണ് സമരം നടത്തുന്നത്. ഓണറേറിയം എന്ന വാക്കിന്റെ അര്‍ഥം സമ്മാനപ്പൊതി എന്നാണ്. സമൂഹത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തോന്നുംപടി കൊടുക്കുന്ന ഓണറേറിയം എന്ന ഔദാര്യമല്ല വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ചിട്ടുണ്ട്. സമരം ചിലര്‍ക്ക് ഒരു സെല്‍ഫി പോയിന്റാണെന്നും കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


അമ്പെയ്ത്തില്‍ ചരിത്ര സ്വര്‍ണം; റിക്കര്‍വ് വിഭാഗത്തില്‍ കൊറിയന്‍ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ
