അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ഓഹരി വിപണിയില്‍ മുന്നേറ്റം.

Stock market
Stock marketai image
Edited by :Dhanoj AM
Last Updated :5 ഒക്ടോബർ 2026, 11:02 am IST

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 72,000ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 700 പോയിന്റ് വരെ മുന്നേറിയിരുന്നു.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും ഒക്ടോബറില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടാനുള്ള സാധ്യത കുറവാണ് എന്ന റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 101 ഡോളറിന് മുകളില്‍ തന്നെയാണ്. ഒക്ടോബറിലെ പണ, വായ്പ നയ അവലോകന യോഗത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയിലെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ട് ആണ് ഇതിന് ആധാരം. അമേരിക്കയില്‍ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എങ്കിലും അമേരിക്കയിലെ ട്രഷറി യീല്‍ഡ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതും വലിയ മുന്നേറ്റത്തിനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ബജാജ് ഫിനാന്‍സ്, ഐടിസി, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്റ് ടി, ആക്‌സിസ് ബാങ്ക്, എസ്ബിഐ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ഭാരത് ഇലക്ട്രോണിക്‌സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ് ഓഹരികള്‍ നഷ്ടത്തിലാണ്.

News Now

Summary

Stock markets rebound in early trade; Sensex jumps over 700 points

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates