
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മൂവാറ്റുപുഴ: പശുവിന്റെ വയറ്ററില് തുളച്ചുകയറിയ ഇരുമ്പ് പൈപ് ഫയര് ഫോഴ്സ് സംഘം നീക്കംചെയ്തു. വെള്ളിയാഴ്ച രാത്രി 11.45ഓടെ മടക്കത്താനം പള്ളിക്കാമഠത്തില് പി എന് രാജുവിന്റെ ഉടമസ്ഥതയിലുള്ള നാലു വയസ്സ് പ്രായമുള്ള പശുവിന്റെവയറിലാണ് രണ്ടിഞ്ച് വണ്ണവും ഒന്നേമുക്കാല് അടി നീളവുമുള്ള ഇരുമ്പ് പൈപ്പ് തുളച്ചുകയറിയത്.
തൊഴുത്തില് പശുവിനെ കെട്ടാന് വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം.
വിവരമറിഞ്ഞ ഉടന് തൊടുപുഴയില് നിന്നും സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫിസര് കെ.എ. ജാഫര് ഖാന്റെ നേതൃത്വത്തില് ഫയര് ഓഫിസര്മാരായ ബില്സ് ജോര്ജ്, വി. മനോജ് കുമാര്, എ. മുബാറക്ക്, വി.കെ. മനു എന്നിവരടങ്ങിയ സംഘം എത്തി പൈപ് സുരക്ഷിതമായി നീക്കം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



