'കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ?'

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Chief Minister V D Satheesan
മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ
Edited by :Jayakumar
Last Updated :2 സെപ്റ്റംബർ 2026, 2:43 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാന്‍ പറ്റും?. പരിധി വിട്ടുള്ള കടം എടുത്തത് കഴിഞ്ഞ ഇടതു സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ബജറ്റിന് പുറത്ത് കോടികള്‍ കടമെടുത്തു. അതിന്റെ ബാധ്യത 38,000 കോടി രൂപ കിഫ്ബി കൊടുത്ത കടബാധ്യത ഈ സര്‍ക്കാരിന്റെ തലയിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവെച്ച കടത്തിന്റെ ബാധ്യതയും ഈ സര്‍ക്കാരിന്റെ തലയിലാണ്. ഈ സര്‍ക്കാര്‍ വേറൊരു പ്രശ്‌നം കൂടി നേരിടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 55,000 കോടി രൂപ 15-ാം ധനകാര്യ കമ്മീഷന്‍ കൊടുത്തിരുന്നു. അത് തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

16-ാം ധനകാര്യ കമ്മീഷന്‍ അറിയിച്ചത് റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് ഇല്ലെന്നാണ്. ആ ഗ്രാന്റ് കിട്ടുമെന്ന് കരുതിയാണ് കഴിഞ്ഞ ധനകാര്യമന്ത്രി ബജറ്റ് പോലും ഉണ്ടാക്കിയത്. ഡെവല്യൂഷന്‍ ഗണ്യമായി 5000 കോടി കുറഞ്ഞു. കഴിഞ്ഞ ധനകാര്യമന്ത്രി തയ്യാറാക്കിയ 20,000 കോടി കേന്ദ്രത്തില്‍ നിന്നും ഞങ്ങള്‍ക്ക് കുറയുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3.5 ശതമാനമായിരുന്നു കടമെടുപ്പ് പരിധി. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3 ശതമാനമായി കുറച്ചു. അപ്പോള്‍ പരിധി വിട്ട് കടമെടുത്തുവെന്ന് പറയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

News Now

Summary

'Is there any government anywhere in the world that does not borrow?'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates