ജനതാദള്‍ എസ് പിളര്‍ന്നു; ജോര്‍ജ് തോമസ് വിഭാഗം യുഡിഎഫിലേക്ക്
ജനതാദള്‍ എസ് സംസ്ഥാന ഘടകം പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിലേക്ക്
കൊച്ചി: ജനതാദള്‍ എസ് സംസ്ഥാന ഘടകം പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിലേക്ക്. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടുകളെ തുടര്‍ന്നാണ് തീരുമാനമെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. സി കെ നാണുവിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജോര്‍ജ് തോമസ് അവകാശപ്പെട്ടു. വനവികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം ജോര്‍ജ് തോമസ് രാജിവയ്ക്കും.
സി കെ നാണുവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് മുതല്‍ ആരംഭിച്ച പടലപ്പിണക്കമാണ് ഇപ്പോള്‍ ഒരുവിഭാഗം യുഡിഎഫിനൊപ്പം പോകുന്നതുനവരെ എത്തിനില്‍ക്കുന്നത്.
പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് സി കെ നാണുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. മാത്യു ടി തോമസിനെ പ്രസിഡന്റാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അറിക്കുകയായിരുന്നു
ഇതേത്തുടര്‍ന്ന് സംസ്ഥാന ഘടകം പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി കെ നാണു വിഭാഗം പ്രമേയം പാസാക്കി. ഇതിന് പിന്നാലെയാണ് ജോര്‍ജ് തോമസും കൂട്ടരും യുഡിഎഫിലേക്ക് പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ
'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ

'ജോസഫി’ൽ നിന്ന് ബോളിവുഡിലേക്ക്; എം പത്മകുമാറിന്റെ ആദ്യ ഹിന്ദി ചിത്രം സണ്ണി ഡിയോളിനൊപ്പം; ‘സൂര്യ’ ഫസ്റ്റ് ലുക്ക്

Related News

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ
