നാട്ട രാ​ഗത്തിൽ ആസ്വാദക മനം തൊട്ട് ജയശ്രീ രാജീവ്

ചെമ്പൈ സംഗീതോത്സവത്തിൻ്റെ മൂന്നാം ദിവസത്തിലാണ് ജയശ്രീ രാജീവ് വിശേഷാൽ കച്ചേരി അവതരിപ്പിച്ചത്.

jayashree rajeev
ജയശ്രീ രാജീവിന്റെ കച്ചേരിയിൽ നിന്ന്
Last Updated :30 November 2024, 8:09 am IST
Edited by :Manju

​ഗുരുവായൂർ: നാട്ട രാ​ഗത്തിലൂടെ സം​ഗീത ആസ്വാദകരുടെ മനം തൊട്ട് ജയശ്രീ രാജീവ്. ചെമ്പൈ സംഗീതോത്സവത്തിൻ്റെ മൂന്നാം ദിവസത്തിലാണ് ജയശ്രീ രാജീവ് വിശേഷാൽ കച്ചേരി അവതരിപ്പിച്ചത്.

'അംബ ആനന്ദദായിനി' എന്ന ഡോ എം ബാലമുരളികൃഷ്ണ രചിച്ച വർണ്ണം ആലപിച്ചാണ് ജയശ്രീ രാജീവ് കച്ചേരി തുടങ്ങിയത്. തുടർന്ന് 'ശ്രീ വിഘ്നരാജം ഭജേ..' എന്ന് തുടങ്ങുന്ന ഗണപതി സ്തുതി ആലപിച്ചു. പിന്നീട് മുത്തു ദീക്ഷിതർ രചിച്ച 'മഹാഗണപതിം...' എന്ന സ്തുതി നാട്ട രാഗത്തിൽ ആദിതാളമായി പാടി. 'ഏദയാഗതി' എന്ന കീർത്തനം ചലനാട്ട രാഗത്തിൽ ആദിതാളത്തിൽ ആലപിച്ചു. ഊത്തുക്കാട് വെങ്കിട കവി രചിച്ച 'കലിംഗനർത്തന തില്ലാന ഗംഭീര' നാട്ട രാഗത്തിൽ ആലപിച്ച് ആസ്വാദകരെ ആനന്ദത്തിലാക്കിയാണ് കച്ചേരി അവസാനിപ്പിച്ചത്

ജയശ്രീ രാജീവിൻ്റെ വിശേഷാൽ കച്ചേരിക്ക് മാഞ്ഞൂർ രഞ്ചിത്ത് (വയലിൻ) , ചേർത്തല ജി കൃഷ്ണകുമാർ (മൃദംഗം), തൃപ്പൂണിത്തുറ കണ്ണൻ (ഘടം) , വെള്ളിനേഴി രമേഷ് (മുഖർ ശംഖ് ) എന്നിവർ പക്കമേളമൊരുക്കി. ജയശ്രീ രാജീവിനും സഹപ്രവർത്തകർക്കും ദേവസ്വത്തിൻ്റെ ഉപഹാരം ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ് എന്നിവർ ചേർന്ന് നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now