തൊഴിലിടത്തിനു സമീപത്തെ മുറിയിലായിരുന്നു മൃതദേഹം.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

കണ്ണൂര്‍:  പേരാവൂരില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനി മമ്ത കുമാരിയെയാണ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.

കോളയാട് ആര്യപ്പറമ്പില്‍ തൊഴിലിടത്തിനു സമീപത്തെ മുറിയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന സംശയത്തില്‍ രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളെ പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്‌ക്കൊപ്പം താമസിക്കുന്ന സിക്കന്തറെന്ന യുവാവിനെയും ഇയാളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.

ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്‌റ്റേറ്റില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു ഇവര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates