ആളുകള്‍ നോക്കിനില്‍ക്കെ ക്ഷേത്രക്കുളത്തില്‍ ചാടി; 17കാരി മരിച്ചു

ക്ഷേത്രക്കുളത്തില്‍ ചാടിയ പതിനേഴുകാരി മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST
Edited by :migrator


കായംകുളം: ക്ഷേത്രക്കുളത്തില്‍ ചാടിയ പതിനേഴുകാരി മരിച്ചു. കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിലാണ് പെണ്‍കുട്ടി മുങ്ങിമരിച്ചത്. 

കായംകുളം കൊപ്രാപ്പുര ഊരിയ്ക്കല്‍ പടീറ്റതില്‍ വിഷണുപ്രിയ ആണ് മരിച്ചത്. ആളുകള്‍ നോക്കിനില്‍ക്കെ ചാടിയ പെണ്‍കുട്ടിയെ ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now