ദേശീയപാതയിലെ വെന്നിയൂരിനു സമീപമാണ് കാർ പിടികൂടിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

മലപ്പുറം: വിവാഹത്തിന് പിന്നാലെ ആഡംബരക്കാറിന്റെ നമ്പർ പ്ലേറ്റിൽ  'ജസ്റ്റ് മാരീഡ്' എന്ന സ്റ്റിക്കർ പതിച്ച് റോഡിലിറങ്ങിയതിന് പിഴ. പരിശോധനക്കിടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് കാറിന് മൂവായിരംരൂപ പിഴചുമത്തിയത്. ദേശീയപാതയിലെ വെന്നിയൂരിനു സമീപമാണ് കാർ പിടികൂടിയത്. 

രജിസ്ട്രേഷൻനമ്പർ ലഭിച്ചതിനുശേഷം അത് പ്രദർശിപ്പിച്ചുമാത്രമെ പുതിയ വാഹനങ്ങൾപോലും റോഡിലിറക്കാവൂ എന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പുതിയനിർദേശം. ഇതിനിടയിലാണ് നിലവിലെ നമ്പർ മാറ്റിവെച്ച് കാർ നിരത്തിലിറക്കിയത്. നമ്പർപ്ലേറ്റിൽ കൃത്രിമം കാണിച്ചതിനെതിരേയാണ് വാഹനവകുപ്പിന്റെ നടപടി. ഒരിക്കൽ നിയമലംഘനം നടത്തിയ വാഹനത്തിൽ വീണ്ടും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ രജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികളെടുക്കുമെന്നാണ് മുന്നറിയിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates