ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്

പാലായിലെ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ബോര്‍ഡ്‌ Source by : വീഡിയോ സ്‌ക്രീന്‍ ഷോട്ട്‌
Last Updated :26 January 2024, 2:00 pm IST

News Now

കോട്ടയം: കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്. പാലാ ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്.

കെ എം മാണി എന്നതിനു പകരം 'ക എം മാണി ' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ബോര്‍ഡില്‍ അക്ഷരത്തെറ്റും കടന്ന് കൂടിയിട്ടുണ്ട്. ബോര്‍ഡിലെ പിശക് പരിശോധിക്കുമെന്ന് പാലാ നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കരാറുകാരന്റെ പിഴവാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates