'മുഖ്യമന്ത്രി വരുന്നുണ്ട് സൂക്ഷിക്കുക എന്ന് ബോര്‍ഡ് വെക്കേണ്ട സ്ഥിതി'

മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടെങ്കില്‍ അന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത് എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്

കെ മുരളീധരന്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

കോഴിക്കോട്; മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങളെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക എന്ന് ബോര്‍ഡ് വെയ്‌ക്കേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രി വരുന്നുണ്ടെങ്കില്‍ ഇനി പുറത്തിറങ്ങേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടെങ്കില്‍ അന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത് എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്തിനാണ് മുഖ്യമന്ത്രി ഇത്രയേറെ ഭയപ്പെടുന്നത്?. 42 ഓളം വാഹനങ്ങളാണ് ഇതുവരെ ഉണ്ടായിരുന്നത്. 

എല്ലാവരുടേയും ആക്ഷേപം വന്നപ്പോള്‍ 35 ആക്കി ചുരുക്കിയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും മുഖ്യമന്ത്രി വരുന്നുണ്ട് സൂക്ഷിക്കുക എന്ന് ബോര്‍ഡ് വെക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now