
'ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം എടുക്കാന്‍ വയ്യ; മാപ്പ്'
പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പുസ്തകങ്ങള്‍ക്ക് ബ്ലര്‍ബും അവതാരികയും എഴുതുന്നത് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍: ആരോഗ്യപ്രശ്നനങ്ങള്‍ അലട്ടുന്നതിനാല്‍ പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരനും മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് താന്‍ പൊതുപരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചത്.
എണ്‍പത് വയസ്സാകുന്ന പശ്ചാത്തലത്തില്‍ അനാരോഗ്യം മൂലം സ്വയം ചില നിബന്ധനകള്‍ വെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അനിവാര്യമല്ലാത്ത യാത്രകളും മാസത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രസംഗങ്ങളും ഇനി ഉണ്ടാകില്ല. പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പുസ്തകങ്ങള്‍ക്ക് ബ്ലര്‍ബും അവതാരികയും എഴുതുന്നത് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പുസ്തകം കൈയില്‍ തരികയോ അയക്കുകയോ ചെയ്ത് അഭിപ്രായം ദയവായി ചോദിക്കരുത്. ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ. സ്ഥാപനങ്ങളുടെ ഒന്നും ഉത്തരവാദിത്തം എടുക്കാന്‍ വയ്യ. ഒമ്പത് ജോലികള്‍ ചെയ്തു, മാപ്പ്,' - എന്നാണ് സച്ചിദാനന്ദന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
K Satchidanandan Announces Gradual Retirement From Public Life Citing Health Issues
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




