പവര്‍കട്ട് സമയത്ത് യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്; വിഡിയോ

ലിഫ്റ്റില്‍ കുടുങ്ങിയ മഹേഷ് ശബ്ദം വെച്ചപ്പോഴാണ് മറ്റ് സുഹൃത്തുക്കള്‍ വിവരമറിയുന്നത്.

A young man got trapped in a lift during a power cut; fire force comes to the rescue
ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിനെ പുറത്ത് എത്തിച്ചപ്പോള്‍
Edited by :Sujith
Last Updated :12 സെപ്റ്റംബർ 2026, 7:38 am IST

തൃശൂര്‍: പവര്‍കട്ട് സമയത്ത് ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിന്റെ രക്ഷയ്ക്ക് എത്തി ഫയര്‍ഫോഴ്‌സ്. വടക്കാഞ്ചേരിയിലാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റില്‍ കുടുങ്ങി പോയത്.

വടക്കഞ്ചേരി ടൗണിലെ ഒരു ജിം പരിശീലന കേന്ദ്രത്തില്‍ പോയതായിരുന്നു മഹേഷ്. പരിശീലന സമയം കഴിഞ്ഞ് 8.25 ഓടെ ലിഫ്റ്റ് വഴി ഇറങ്ങുന്നതിനിടെ പെട്ടെന്ന് പവര്‍ സപ്ലൈ പോയി. ലിഫ്റ്റില്‍ കുടുങ്ങിയ മഹേഷ് ശബ്ദം വെച്ചപ്പോഴാണ് മറ്റ് സുഹൃത്തുക്കള്‍ വിവരമറിയുന്നത്. എന്നാല്‍ പവര്‍കട്ട് സമയമായതിനാല്‍ സുഹൃത്തുക്കള്‍ അരമണിക്കൂര്‍ കാത്തിരുന്നു

പവര്‍ സപ്ലൈ വന്നിട്ടും ലിഫ്റ്റ് ഓപ്പണ്‍ ആകാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സ് എത്തി ഒമ്പതരയോടെ മഹേഷിനെ പുറത്തെത്തിക്കുകയായിരുന്നു.

News Now

Summary

A young man got trapped in a lift during a power cut; fire force comes to the rescue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates