പുനഃസംഘടന എവിടെയുമെത്താത്ത സാഹചര്യത്തിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം.

കെ സുധാകരന്‍/ ഫയല്‍
Last Updated :20 January 2024, 9:18 am IST

News Now

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ വൈകാരികമായി പ്രസംഗിച്ച് പ്രസിഡന്റ് കെ സുധാകരന്‍. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ തനിക്കും അതുവേണ്ടെന്ന് അദ്ദേഹം പറഞ്ഞു, സഹായിക്കണമെന്ന് യോഗത്തില്‍ സുധാകരന്‍ കൈകൂപ്പി അഭ്യര്‍ഥിച്ചു. അതേസമയം പാര്‍ട്ടിയില്‍ പ്രശ്‌നക്കാരായ അരിക്കൊമ്പന്‍മാരെ പിടിക്കണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. 

പുനഃസംഘടന എവിടെയുമെത്താത്ത സാഹചര്യത്തിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ എഐസിസി ഇടപെട്ട് ഒരു സ്‌ക്രീനിങ് സമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഒരു യോഗം പോലും ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന ചേര്‍ന്ന യോഗത്തില്‍ എംപിമാരായ ശശി തരൂരിനെതിരെയും കെ മുരളീധരനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ശശി തരൂര്‍ പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ മറികടക്കുന്നതായി യോഗത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ പറഞ്ഞു. തരൂരിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് ബോധ്യപ്പെടുത്തണമെന്ന് പിജെ കുര്യന്‍ പറഞ്ഞു. പിജെ കുര്യനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അച്ചടക്കത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പഴയ ചില പ്രസ്താവനകള്‍ ഓര്‍ത്തുപോയെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം.

കെ മുരളീധരനെ നിലയ്ക്കുനിര്‍ത്തണമെന്ന നിര്‍ദേശവും ഒരുവിഭാഗം നേതാക്കള്‍ ഉന്നയിച്ചു. ആരുടെയും പേര് എടുത്തുപറയാതെ അരിക്കൊമ്പന്‍മാരെ പിടിച്ചുനിര്‍ത്തണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates