'ഹൈബി സഭയ്ക്കു വേണ്ടി പറയുമെന്നു കരുതി, വിദ്യാഭ്യാസമന്ത്രി പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുന്നു'
കേരളത്തില്‍ മതഭീകരവാദികള്‍ സ്പോണ്സര് ചെയ്യുന്നവരാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.

തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും കോണ്‍ഗ്രസുമെന്നാണ് വിമര്‍ശനം. വിഷയത്തില്‍ ഹൈബി ഈഡന് സഭയ്ക്കുവേണ്ടി എന്തെങ്കിലും പറയുമെന്നാണ് കരുതിയതെന്നും എത്ര ലജ്ജാകരമാണ് നിലപാടെന്നും സുരേന്ദ്രന് തൃശൂരില്‍ പറഞ്ഞു.
ഹിജാബ് വിവാദത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണ്. വിവാദം നിഷ്കളങ്കമല്ല. ക്രിസ്ത്യന്‍മാനേജ്മെന്റ് സ്കൂളുകളില്‍ പോയി നിസ്കാരത്തിന് സ്ഥലം വേണമെന്ന് ആവശ്യപ്പെടുക അവിടെ ഹിജാബ് ധരിക്കാന്‍ അനുവാദം വേണം എന്നൊക്കെ പറയുന്നതിനു പിന്നില്‍ വളരെ ബോധപൂര്‍വ്വമായ തന്ത്രമുണ്ട്. ഭീകരവാദികള്‍ എല്ലായിടത്തും അവരുടെ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ മതഭീകരവാദികള്‍ സ്പോണ്സര് ചെയ്യുന്നവരാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഹിജാബ് ആവശ്യം ഒരു രക്ഷിതാവോ പെണ്‍കുട്ടിയോ സ്വമേധയാ വന്ന് ആവശ്യപ്പെടുന്ന കാര്യമല്ല. എല്ലായിടത്തും അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിതിനു പിന്നില്‍. മുസ്ലീംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഭീകരവാദസംഘടനകള്‍ക്കു പിറകേ പോകുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. പഞ്ചാരയില്‍ പൊതിഞ്ഞു വര്‍ഗീയപറയുന്ന പാര്‍ട്ടിയാണ് മുസ്ളീംലീഗെന്നും കെ സുരേന്ദ്രന് പറഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
K Surendran on St Rita's School Palluruthy hijab row
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്പോണ്‍സര്‍മാര്‍ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്നേഹിച്ച് കൊല്ലരുത്!'

'ടേക്ക് എന്ന് പറയുമ്പോള്‍ കേട്ടത് മമ്മൂക്കയുടെ കൂര്‍ക്കം വലിയാണ്'; ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് കരുതി: ഉര്‍വശി


