നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുടര്‍ന്നു, കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

Kakkayam
കക്കയം ഡാംfile
Edited by :Dhanoj AM
Last Updated :2 ഓഗസ്റ്റ് 2026, 10:30 pm IST

കോഴിക്കോട്: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും ആരും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്ന് ഡാമിലേക്ക് നീരൊഴുക്ക് ശക്തമാകുകയായിരുന്നു. അതിനിടെ, കോഴിക്കോട് പാറപ്പടിയില്‍ വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. 100 കണക്കിന് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ വെള്ളം കയറാത്ത പ്രദേശത്താണ് ഇത്തവണ വെള്ളം കയറിയത്. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളില്‍ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

News Now

Summary

Kakkayam Dam shutters remain open, people on the banks of Kuttiadi River should be cautious

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates