
7 ലക്ഷം രൂപ പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്
കൊലപാതകത്തില്‍ കൂടുതല്‍ പേര് പങ്കെടുത്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം: കളയിക്കാവിള കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പക്കല്‍ നിന്നും കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഏഴു ലക്ഷം രൂപയാണ് കണ്ടെടുത്തത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ് ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന് തമിഴ്നാട് പൊലീസ് സൂചിപ്പിച്ചു.
പ്രതി അമ്പിളി എന്ന സജികുമാറിന് സര്‍ജിക്കല്‍ ബ്ലേഡ് നല്കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്പിളിയുടെ മലയത്തെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര് പങ്കെടുത്തുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്കോര്‍ പ്രസിദ്ധീകരിച്ചു
കാറില്‍ അമ്പിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണ് പ്രതി അമ്പിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം രൂപ എവിടെയാണെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും



