
'നിങ്ങള്‍ സ്നേഹമുള്ള രക്ഷിതാക്കളാണ്', ആലിന്റെ മാതാപിതാക്കള്‍ക്ക് അഭിവാദ്യങ്ങളുമായി കമല്‍ ഹാസന്
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് കമലിന്റെ പ്രതികരണം.

തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്കിയ ആലിന് ഷെറിന് എബ്രഹാമിന്റെ രക്ഷിതാക്കളെ അഭിനന്ദിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന് എംപി. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് കമലിന്റെ പ്രതികരണം.
WHAT TO READ NEXT

ആലിന് ഷെറിന് കേരളത്തിന്റെ ആദരം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
ആലിന് പത്തുമാസത്തോളം മാതാപിതാക്കളുടെ സ്നേഹത്തണലില്‍ ജീവിച്ചു. ഇപ്പോള്‍ അഞ്ചു കുരുന്നു ജീവനുകള്‍ക്ക് മികച്ച ജീവിതം സമ്മാനിച്ചാണ് അവള് മടങ്ങുന്നത്. 'മനസ്സുകൊണ്ടും ഹൃദയംകൊണ്ടും, നിങ്ങള്‍ സ്നേഹമുള്ള മാതാപിതാക്കളാണ്. എപ്പോഴും അങ്ങനെ തുടരും. ജീവിതത്തിലൂടെ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കുക. നിങ്ങള്‍ രണ്ടുപേരും അത് ശരിക്കും അര്‍ഹിക്കുന്നു'- കമല്‍ ഹാസന് കുറിച്ചു.
കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആവിന് ഷെറിന് എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസക്കാരിയുടെ കരള്‍ സ്വീകരിച്ച ആറുമാസക്കാരി ധ്രിയ ഏറ്റവും പ്രായം കുറഞ്ഞ സ്വീകര്‍ത്താവായി മാറി. ഫെബ്രുവരി അഞ്ചിന് നടന്ന വാഹനാപകടത്തിലായിരുന്നു ആലിന് ഗുരുതരമായി പരിക്കേറ്റത്. എംസി റോഡില്‍ പള്ളം ബോര്‍മ കവല ജങ്ഷനുസമീപം എതിര്‍ദിശയില്‍നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ആലിന്റെ അമ്മ ഷെറിന്റെ മാതാപിതാക്കള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Salute you, Arun Abraham and Sherin Ann John. Kamal hassan congradulate Alin Sherin Abraham parants.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


