
ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ്, 7200എംഎഎച്ച് ബാറ്ററി; വിവോ വി80 ലോഞ്ച് ചൊവ്വാഴ്ച
പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ അവരുടെ വി സീരീസ് ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ അവരുടെ വി സീരീസ് ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുന്നു. വി80 എന്ന പേരിൽ പുറത്തിറക്കുന്ന ഫോണിന്റെ ലോഞ്ച് ചൊവ്വാഴ്ചയാണ്.
144hz റിഫ്രഷ് റേറ്റും 6000 നിറ്റ്‌സ് വരെ ഉയർന്ന തിളക്കവുമുള്ള 6.59 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ആണ് ഫോണിന് കരുത്തുപകരുന്നത്. 90w ചാർജിങ്ങ് പിന്തുണയോട് കൂടിയ 7200എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ZEISS ബ്രാൻഡഡ് ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ് ആണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്.
കാമറ വിഭാഗത്തിൽ 50 എംപി പ്രൈമറി സെൻസറും, എട്ട് എംപി അൾട്രാ വൈഡ് കാമറയും 50 എംപി ടെലിഫോട്ടോ ലെൻസും ക്രമീകരിച്ചിരിക്കുന്നു. 3x ഒപ്റ്റിക്കൽ സൂമാണ് ടെലിഫോട്ടോ ലെൻസിലുള്ളത്. ഓട്ടോഫോക്കസ് ഉള്ള 50എംപി സെൽഫി കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയിൽ 55,000നും 60,000നും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.
News Now
Summary
Vivo V80 India launch tuesday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





