
News Now
"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

'എന്റെ കണ്മുന്നില് വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയവർ നഴ്സിനോട് മോശമായി പെരുമാറുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു.
ചെവിവേദനയെന്ന് പറഞ്ഞാണ് ഇവർ ഡോക്ടറുടെ അടുത്തെത്തിയത്. വയനാട്ടില്നിന്നാണു വരുന്നതെന്നും കുറ്റ്യാടി
ആശുപത്രിയില് കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും ഇയാള് ഡോക്ടറോട് പറഞ്ഞു. ഡോക്ടര് ശരത്തിന് മരുന്ന് എഴുതി നല്കി. ഇതിനിടയില്, കൂടെ ഉണ്ടായിരുന്നയാളും ചെവിവേദനയെന്ന് പറയുകയും തനിക്കും മരുന്ന് നല്കണമെന്നും ആവശ്യപ്പെട്ടു. എന്നാല് ഒപി ടിക്കറ്റെടുക്കാതെ മരുന്നു നല്കാന് കഴിയില്ലെന്ന് പറഞ്ഞതോടെ ഇവര് നഴ്സ്മാരോടു തട്ടിക്കയറി. ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി. പിന്നീട് ഇവര് അസഭ്യം പറയുകയും ഡോക്ടറെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
കൃത്യമായ മേൽവിലാസം ആശുപത്രി രജിസ്റ്ററിലില്ലായിരുന്നതിനാലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളിലേക്ക് എത്തിയത്. നാദാപുരം പേരോട് വച്ചാണ് ഇരുവരും പിടികൂടിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



