
'ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍, അരക്ഷിതാവസ്ഥയില്ല'; മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമെന്ന് കാന്തപുരം
'കേരളയാത്രയ്ക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി'

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ ഇന്ത്യയില്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. എല്ലാവരും സുരക്ഷിതരാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ട്. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തത് എന്നും കാന്തപുരം വ്യക്തമാക്കി.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം. വഖഫ്, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളില്‍ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് വ്യക്തമാക്കി.
മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രയ്ക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിശുദ്ധ റംസാന് സന്ദേശം മോദിക്ക് കൈമാറിയെന്നും കാന്തപുരം അറിയിച്ചു.

Kanthapuram- Modi Meeting
ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളില്‍ കാന്തപുരത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമെന്ന്, കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kanthapuram A P Aboobacker Musaliyar says Muslims are not facing any crisis in India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്നമില്ല'; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

കാന്തപുരത്തിന്റേത് സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാട്; മിണ്ടാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഭയമെന്ന് വിഎച്ച്പി


