കൈയില്‍ 380 ഐഡി കാര്‍ഡുകള്‍; പൊലീസ് ചമഞ്ഞ് തട്ടിപ്പ്; മലയാളി വിദ്യാര്‍ഥി മംഗലാപുരത്ത് പിടിയില്‍

റോ ഉദ്യാഗസ്ഥന്‍, കൃഷി ഓഫീസര്‍ തുടങ്ങി നിരവധി തിരിച്ചറിയില്‍ കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
Last Updated :20 January 2024, 9:24 am IST

ബംഗളൂരു: മംഗളൂരുവില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍. 25കാരനായ ബെനഡിക്ട് സാബുവാണ് പിടിയിലായത്. ഇയാള്‍ മംഗലൂരുവിലെ നഴ്‌സിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണെന്നും പൊലീസ് പറഞ്ഞു.

പൊലീസ് പരിശോധനയില്‍ വിദ്യാര്‍ഥിയില്‍ നിന്നും 380 ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. റോ ഉദ്യാഗസ്ഥന്‍, കൃഷി ഓഫീസര്‍ തുടങ്ങി നിരവധി തിരിച്ചറിയില്‍ കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ, ഇയാളുടെ കൈയില്‍ നിന്ന് ഒരു സെറ്റ് പൊലീസ് യൂണിഫോം പോലീസ് ഷൂസ്, ലോഗോ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ഒരു ലാപ്ടോപ്പ്, 2 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി മംഗളൂരു പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now