കരുവന്നൂർ സഹകരണ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ
Last Updated :20 January 2024, 9:26 am IST

News Now

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്.  ഐഎഎസ് ഉദ്യോ​ഗസ്ഥനായ ടി വി സുഭാഷ് 
ആണ് സഹകരണ രജിസ്ട്രാര്‍. 

പിവി ഹരിദാസനാണ് റബ്‌കോ എംഡി. കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയർന്നതോടെ, ഈ നിക്ഷേപം തിരികെ വാങ്ങാൻ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് ഇതു നടന്നില്ല. ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും അന്വേഷണവും നടന്നിരുന്നു. 

കരുവന്നൂർ തട്ടിപ്പു കേസിൽ കോടതിയൽ ഹാജരാക്കിയ പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ഇഡി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാൻഡിൽ വിട്ടത്. അരവിന്ദാക്ഷനെയും ജിൽസിനെയും രണ്ടാം തവണയാണ് ഇ ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വാങ്ങുന്നത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates