അഞ്ചു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയുടെ പലിശക്ക് 50 ശതമാനം വരെ ഇളവു നല്‍കും

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ
Last Updated :20 January 2024, 9:26 am IST

News Now

തൃശൂര്‍: വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയുടെ പലിശക്ക് 10 ശതമാനം ഇളവു നല്‍കും. അഞ്ചു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയുടെ പലിശക്ക് 50 ശതമാനം വരെ ഇളവു നല്‍കും. 

ഡിസംബര്‍ 30 വരെയാണ് ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. കരുവന്നൂര്‍ ബാങ്കിലെ വായ്പ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് സമിതി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 

രോഗബാധിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കള്‍ മരിച്ച മക്കള്‍ എന്നിവര്‍ക്ക് പ്രത്യേക പലിശ ഇളവും അനുവദിക്കും. ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ മുടങ്ങിയ വായ്പ തുക തിരികെ എത്തിക്കാനാകുമെന്നാണ് ബാങ്ക് ഭരണസമിതിയുടെ പ്രതീക്ഷ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates