കാട്ടക്കട അശോകന്‍ വധക്കേസ്; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് വിധി പ്രഖ്യാപിച്ചത്.

Edited by :Sujith
Last Updated :15 ജനുവരി 2025, 4:57 pm IST

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ കാട്ടാക്കട അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. മറ്റു മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് വിധി പ്രഖ്യാപിച്ചത്.

സംഭവത്തില്‍ നേരിട്ടു പങ്കാളികളായ 5 പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും 3 പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റവും കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.

സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്.2013 മെയ് അഞ്ചിനാണ് സിപിഎം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. അമ്പലത്തുക്കാല്‍ ജങ്ഷനില്‍ വെച്ചായിരുന്നു കൊലപാതകം. മുഖ്യപ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

കേസില്‍ 19 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ മാപ്പുസാക്ഷികള്‍ ആകുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now