
കേരളത്തിലെ റെയില്‍ പാതയില്‍ ഇനി കവചിന്റെ സുരക്ഷയും; എറണാകുളം - ഷൊര്‍ണൂര്‍ ലൈനില്‍ നടപ്പാക്കും

കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍ പാതയായ എറണാകുളം - ഷൊര്‍ണൂര്‍ ലൈനില്‍ ഓട്ടോമാറ്റിക് സിഗ്നലിങ്ങിന് ഒപ്പം 'കവച്' സുരക്ഷാസംവിധാനവും. ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങിനു പുറമെ കവചും കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി മാറുകയാണ് 106 കി മീ ദൂരമുള്ള എറണാകുളം - ഷൊര്‍ണൂര്‍ ലൈന്‍. രണ്ട് തീവണ്ടികള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്.
67.99 കോടി രൂപ മതിപ്പ് ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ ദക്ഷിണ റെയില്‍വേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നല്‍ ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ലഖ്നോവില്‍ പ്രവര്‍ത്തിയ്ക്കുന്ന ആര്‍ഡിഎസ്ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനമാണ് കവച്. ലോകത്തില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങളില്‍ മുന്‍നിരയിലുള്ള ഒന്നായാണ് കവച് ഗണിയ്ക്കപ്പെടുന്നത്.
രാജ്യത്തെ 68000 കി മീ റെയില്‍ ശൃംഖലയില്‍ 1465 കി മീ ദൂരത്തിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. 3000 കി മീ റെയില്‍പാതയില്‍ സ്ഥാപിയ്ക്കുവാനുള്ള നിര്‍മ്മാണം നടന്നു വരുന്നു. അതിന് പുറമെ 7228 കി മീ പാതയില്‍ കൂടി സ്ഥാപിയ്ക്കുവാനുള്ള അനുമതി ഈ വര്‍ഷം നല്‍കിയിട്ടുണ്ട്. അതിലാണ് എറണാകുളം ഷൊര്‍ണ്ണൂര്‍ മേഖലയും ഉള്‍പ്പെട്ടിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Related News


ഡ്രോണ്‍ ആക്രമണം; സൗദിയുടെ കുറ്റന്‍ എണ്ണ പൈപ്പ് ലൈനില്‍ കേടുപാടുകള്‍; വിതരണം നിര്‍ത്തി, ആഗോള എണ്ണവില ഉയരാന്‍ സാധ്യത
