
'മുഖ്യമന്ത്രിയെ അവന് ഇവന് എന്ന് വിളിക്കുന്നത് തറവാടിത്തമല്ല'; സുകുമാരന്‍ നായര്‍ക്കെതിരെ കെബി ഗണേഷ് കുമാര്‍
അല്ലാതെ അദ്ദേഹം വന്ന് എന്റെ കാലേല് പിടിക്കണമെന്നൊക്കെ പറയുന്നത് ശരിയുള്ള കാര്യമല്ല. അദ്ദേഹം മുഖ്യമന്ത്രി തന്നെയാണ്, മാനിക്കപ്പെടേണ്ടയാളാണ്. അദ്ദേഹത്തിന് കൊടുക്കേണ്ട സ്റ്റാറ്റസും ബഹുമാനവും കൊടുക്കണം. ആരായാലും

കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രി വിഡി സതീശന് സുകുമാരന്‍ നായര്‍ക്ക് സമയം നല്‍കാതിരുന്നത് സമയത്തിന്റെ പരിമിതി കൊണ്ടാകുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാളെ അവന് ഇവന് എന്നൊക്കെ വിളിക്കുന്നത് അന്തസ്സോ, തറവാടിത്തമോ അല്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
WHAT TO READ NEXT

സര്‍ക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി
'ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശന് കഴിഞ്ഞ 25 വര്‍ഷമായി എന്റെ ആത്മസുഹൃത്താണ്. പക്ഷെ ഇന്ന് ഞാന്‍ അദ്ദേഹത്തെ കാണേണ്ടത് മുഖ്യമന്ത്രിയായിട്ടാണ്. സുഹൃത്ത് ആയിട്ടല്ല. മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദയും അന്തസ്സും. അല്ലാതെ അദ്ദേഹം വന്ന് എന്റെ കാലേല് പിടിക്കണമെന്നൊക്കെ പറയുന്നത് ശരിയുള്ള കാര്യമല്ല. അദ്ദേഹം മുഖ്യമന്ത്രി തന്നെയാണ്, മാനിക്കപ്പെടേണ്ടയാളാണ്. അദ്ദേഹത്തിന് കൊടുക്കേണ്ട സ്റ്റാറ്റസും ബഹുമാനവും കൊടുക്കണം. ആരായാലും കൊടുക്കണം. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ അവന്, ഇവന് എന്നൊക്കെ വിളിക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് അന്തസ്സും തറവാടിത്തവുമല്ല. എന്റെ അഡ്രസ് ആര് ബാലകൃഷ്ണപിള്ളയുടെ മകന് എന്നാണ്. വീട് വീട്ട് വീട് വാടക. ആദ്യം മകന് എന്ന നിലയില്‍ എന്റെ അച്ഛന്റെ ഔദാര്യം. അത് കഴിഞ്ഞാല്‍ കലാകാരന് എന്ന നിലയില്‍ സ്നേഹിച്ച ജനങ്ങളും രാഷ്ട്രീയക്കാരന് എന്നനിലയില്‍ എന്നെ സ്നേഹിച്ച ജനങ്ങളുമാണ്'- കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
ശ്വേതാ മേനോന് പ്രസിഡന്റ് ആയിരുന്ന അമ്മയുടെ കമ്മിറ്റിയില്‍ യോജിപ്പുണ്ടായില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ നേതൃത്വത്തിലേക്ക് വരില്ല. കണക്കുകള്‍ വ്യക്തമാക്കി അഡ്ഹോക്ക് കമ്മിറ്റി മുന്നോട്ടു കൊണ്ടുപോകും. കണക്കില്ല എന്ന് പറയുന്നത് ആരോപണങ്ങളാണ്, അത് അമ്മയ്ക്ക് അന്തസ്സല്ല. സൗന്ദര്യ പിണക്കങ്ങള്‍ അമ്മയ്ക്കുള്ളില്‍ ഒതുക്കാമായിരുന്നു, പക്ഷേ സാധിച്ചില്ല. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ദൗത്യമെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
kb ganeshkumar against g sukumaran nair
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സംസ്കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷിനെതിരെ എന്‍എസ്എസ്

'മന്നത്ത് ആചാര്യന് പിടിയരി ശേഖരിച്ചുണ്ടാക്കിയ പണമെടുത്ത് കേസ് നടത്തും; സുകുമാരന്‍ നായര്‍ക്കെതിരെ നിയമനടപടിക്ക് ഇല്ല'


