
കഠിനമായ വയറുവേദന, ഒമ്പത് വയസുകാരനെ പരിശോധിച്ചില്ല; അപ്പെന്‍ഡിസൈറ്റിസ് പൊട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം
ചാത്തമംഗലം സ്വദേശിയായ പാര്‍ത്ഥിവ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.

കോഴിക്കോട്: കഠിനമായ വയറു വേദനയുമായി ആശുപത്രിയിലെത്തിയ ഒമ്പതു വയസുകാരനെ അഡ്മിറ്റാക്കി പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി. മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം.
ചാത്തമംഗലം സ്വദേശിയായ പാര്‍ത്ഥിവ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നല്കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. കഠിന വേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത കുട്ടിയെ കിടത്തി ചികിത്സിക്കാൻ തയാറായില്ല. ആവര്‍ത്തിച്ച് പറഞ്ഞിട്ടും സിടി സ്കാന്‍ എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
വീട്ടിലേക്ക് മടങ്ങിയ കുടുംബം പിറ്റേ ദിവസം മറ്റൊരു ഡോക്ടറെ സമീപിച്ചു. സ്കാനിങ്ങില്‍ കുട്ടിയുടെ അപ്പെന്‍ഡിസൈറ്റിസ് പൊട്ടി ഇന്‍ഫെക്ഷനായതായി കണ്ടെത്തി. തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പിറ്റേ ദിവസം സര്‍ജറി നടത്തി. ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നല്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം ഇന്ന് പരാതി നല്‍കും.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
A complaint has been lodged against Kozhikode Medical College alleging that a child with severe abdominal pain was not admitted for treatment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






