
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഇത്തവണ സ്ഥാനാര്‍ഥിയാവാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജോസഫ് പറഞ്ഞു.
ഞാന്‍ ഇത്തവണ മത്സര രംഗത്തില്ല. അതു നേരത്തെ പറഞ്ഞതാണ്. ഉമ്മന്‍ ചാണ്ടി കോട്ടയത്തിന്റെ വികാരമെല്ലാം നന്നായി അറിയുന്ന ആളാണ്. അദ്ദേഹം പുതുപ്പള്ളിയില്‍നിന്നു മാറുന്ന പ്രശ്നമില്ലെന്ന് കെസി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
ഇരിക്കൂറില്‍നിന്ന് തുടര്‍ച്ചയായി എട്ടു തവണ മത്സരിച്ചു ജയിച്ച കെസി ജോസഫ് ഇത്തവണ കോട്ടയം ജില്ലയിലെ മണ്ഡലത്തിലേക്കു മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാവും എന്നായിരുന്നു സൂചന. എന്നാല്‍ കെസി ജോസഫിനു സീറ്റു നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായി. യുവജന, വിദ്യാര്‍ഥി വിഭാഗങ്ങള്‍ ജോസഫിനെതിരെ രംഗത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



