
ഒരു ക്യാമറയ്ക്ക് വില 9.5ലക്ഷം; 36 ലക്ഷം എന്നത് വ്യാജ പ്രചാരണം, മറുപടിയുമായി കെൽട്രോൺ എംഡി
എഐ ക്യാമറ പദ്ധതിയെ കുറിച്ച് വിമർശനമുന്നയിച്ച രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെൽട്രോൺ എംഡി നാരായണ മൂർത്തി

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയെ കുറിച്ച് വിമർശനമുന്നയിച്ച രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെൽട്രോൺ എംഡി നാരായണ മൂർത്തി. ഒരു ക്യാമറയ്ക്ക് 36 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണ്. ഒരു ക്യാമറ സിസ്റ്റത്തിന് വില 9.5ലക്ഷം മാത്രമാണ്. എല്ലാ നടപടികളും സുതാര്യമാണ്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു എന്നും അദ്ദേഹം വ്യക്കമാക്കി.
74 കോടി രൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതിത സംവിധാനം, സർവർ റൂം, പലിശ ഇങ്ങനെയാണ്. ഉപകരാർ നൽകിയതിൽ കെൽട്രോണിന് ബാധ്യതയില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്താതിരിക്കാനാണ് കൺട്രോൾ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്നും റോഡ് സുരഷയുടെ മറവിൽ നടന്നത് വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെൽട്രോണിനെ മുൻനിർത്തിയാണ് കള്ളക്കളി നടത്തുന്നത്. ബെംഗളൂരു ആസ്ഥാനമായ എസ്ആർഐടി എന്ന കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മുൻപരിചയമില്ലെന്നും കെൽട്രാൺ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ടെണ്ടറിലൂടെയാണ് തെരഞ്ഞടുത്തതെങ്കിൽ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.
എസ്ആർഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി, 151.22 കോടിയ്ക്കാണ് എസ്ആർഐടിക്ക് കെൽട്രോൺ കരാർ നൽകിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആർഐടി ഉപകരാർ നൽകി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു.
ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണ്. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറിൽ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



