നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ക്ക് വന്‍ ലീഡ്‌ 

കെകെ ശൈലജ- എംഎം മണി
Last Updated :20 January 2024, 8:43 am IST

News Now

കൊച്ചി: നിയമസഭാ തെരഞ്ഞടുപ്പില്‍ ഇടതുതരംഗം. 90 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. മന്ത്രിമാരായ എംഎം മണി, കെ കൃഷ്ണന്‍കുട്ടി, പിണറായി വിജയന്‍, കെകെ ശൈലജ  ടീച്ചര്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ വിജയമുറപ്പിച്ചു. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍
എന്നിവര്‍ മുന്നിലാണ്. 

എംഎം മണി ഉടുമ്പന്‍ചോലയില്‍ ഇരുപതിനായിരത്തിലധികം വോട്ടിന് മുന്നിലാണ്. ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി 10,424 വോട്ടിന് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ 8,000ത്തിലധികം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു. 13,000ലധികമാണ് കെകെ ശൈലജയുടെ ലീഡ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates