നാളെ തല മൊട്ടയടിക്കുമെന്ന് മന്ത്രി എംഎം മണിയുടെ എതിര്‍ സ്ഥാനാര്‍ഥി ഇഎം അഗസ്തി

ഇഎം അഗസ്തി എംഎം മണി
Last Updated :20 January 2024, 8:43 am IST

News Now

കൊച്ചി: നാളെ തല മൊട്ടയടിക്കുമെന്ന് മന്ത്രി എംഎം മണിയുടെ എതിര്‍ സ്ഥാനാര്‍ഥി ഇഎം അഗസ്തി. ഉടുമ്പന്‍ ചോലയില്‍ മന്ത്രി മണി വീണ്ടും ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഎം അഗസ്തി പറഞ്ഞിരുന്നു. 

മാധ്യമങ്ങള്‍ പുറത്ത് വിടുന്ന സര്‍വ്വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ല. സര്‍വ്വേകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ മേധാവികള്‍ തല മൊട്ടയടിക്കാന്‍ തയ്യാറാകുമോ എന്നും ഇഎം അഗസ്തി ചോദിച്ചിരുന്നു. കേരളത്തില്‍ ചാനലുകളെ പിണറായി വിജയന്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും അഗസ്തി ആരോപിച്ചിരുന്നു. 

വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ മന്ത്രി എംഎം മണിയുടെ ലീഡ് 20,000ത്തിലധികമാണ്. 2016ല്‍ ആയിരത്തില്‍പ്പരം വോട്ടിനായിരുന്നു എംഎം മണിയുടെ വിജയം. 25 വർഷത്തിന് ശേഷമാണ് ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം മണിയും ഇ.എം ആഗസ്തിയും നേർക്കുനർ പോരാട്ടത്തിനെത്തുന്നത്. 1996ൽ ഇവർ തമ്മിൽ മത്സരിച്ചപ്പോൾ ആഗസ്തിക്കായിരുന്നു വിജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates