കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ? ലീ​ഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്

നാളെ പാണക്കാട് വച്ച് സാദിഖ് അലി തങ്ങൾ ലീ​ഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും

kerala assembly election 2026
kerala assembly election 2026
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :16 മാർച്ച് 2026, 8:11 pm IST

മലപ്പുറം: നിയമസഭാ തെര‍ഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുമായി മുസ്ലീം ലീ​​ഗ്. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാൻ സാധ്യത. കെഎം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ഇതോടെ ശക്തമായി. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരി​ഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരി​ഗണിക്കുന്നത്. ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലീം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ നിലപാട്.

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നോടിയായി മുസ്ലീം ലീ​ഗ് നേതൃയോ​ഗം മലപ്പുറത്ത് ചേർന്നിരുന്നു. കോൺ​ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലെ തീരുമാനം കുഞ്ഞാലിക്കുട്ടി യോ​ഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം അദ്ദേഹം മാധ്യങ്ങളോടു വെളിപ്പെടുത്തി.

സ്ഥാനാർഥികളായി പരി​ഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി ചോദിച്ചറിയുന്നുണ്ട്. മത്സരിക്കാനില്ലെന്നും ജനറൽ സെക്രട്ടറിയായി തുടരാനാണ് താത്പര്യമെന്നും പിഎംഎ സലാം നിലപാട് എടുത്തു. നാളെ പാണക്കാട് വച്ച് സാദിഖ് അലി തങ്ങൾ ലീ​ഗ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.

News Now

Summary

kerala assembly election 2026: muslim league takes an unexpected twist in deciding its candidate for the assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates