തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20
നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20. എന്‍ഡിഎയുടെ ഭാഗമായ ട്വന്റി 20യുടെ തൃക്കാക്കര സ്ഥാനാര്‍ഥി സംവിധായകന് അഖില്‍ മാരാര്‍ ആണ്. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ബാബു ദിവാകരന് കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബിജെപിയും ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 47 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്, തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക
1. മഞ്ചേശ്വരം - കെ സുരേന്ദ്രന്
2. ഉദുമ -മനുലാല്‍ മേലോത്ത്
3. കാഞ്ഞങ്ങാട് ബല്‍രാജ് എം
4. പയ്യന്നൂര്‍ എ പി ഗംഗാധരന്
5. അഴീക്കോട് കെ കെ വിനോദ് കുമാര്‍
6. കണ്ണൂര്‍ സി രഘുനാഥ്
7. മാനന്തവാടി - പി ശ്യാം രാജ്
8. സുല്‍ത്താന്‍ബത്തേരി- കവിത എ എസ്
9. വടകര അഡ്വ. കെ ദിലീപ്
10. കുറ്റ്യാടി രാമദാസ് മണലേരി
11. നാദാപുരം സി പി വിപിന്‍ ചന്ദ്രന്
12. കൊയിലാണ്ടി - സി ആര് പ്രഫുല്‍ കൃഷ്ണന്
13. പേരാമ്പ്ര എം മോഹനന് മാസ്റ്റര്‍
14. ബാലുശ്ശേരി - സി പി സതീശന്
15. എലത്തൂര്‍ ടി ദേവദാസ്
16. കോഴിക്കോട് നോര്‍ത്ത് നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത് ടി റനീഷ്
18. ബേപ്പൂര്‍ അഡ്വ. കെ പി പ്രകാശ് ബാബു
19. കുന്നമംഗലം വി കെ സജീവന്
20. ഷൊര്‍ണൂര്‍ സങ്കു ടി ദാസ്
21. ഒറ്റപ്പാലം മേജര്‍ രവി
22. മലമ്പുഴ സി കൃഷ്ണകുമാര്‍
23. പാലക്കാട് - ശോഭാ സുരേന്ദ്രന്
24. ചേലക്കര കെ ബാലകൃഷ്ണന്
25. മണലൂര്‍ അഡ്വ. കെ കെ അനീഷ് കുമാര്‍
26. തൃശൂര്‍ പത്മജ വേണുഗോപാല്‍
27. ഇരിഞ്ഞാലക്കുട സന്തോഷ് ചെറക്കുളം
28. ദേവികുളം - എസ്. രാജേന്ദ്രന്
29. പാലാ - ഷോണ്‍ ജോര്‍ജ്
30. വൈക്കം- കെ അജിത്ത്
31. കാഞ്ഞിരപ്പള്ളി അഡ്വ. ജോര്‍ജ് കുര്യന്
32. പൂഞ്ഞാര്‍ പി സി ജോര്‍ജ്ജ്
33. അമ്പലപ്പുഴ -അരുണ്‍ അനിരുദ്ധന്
34. ഹരിപ്പാട് - സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂര്‍ എം വി ഗോപകുമാര്‍
36. തിരുവല്ല - അനൂപ് ആന്റണി ജോസഫ്
37. കരുനാഗപ്പള്ളി വി എസ് ജിതിന് ദേവ്
38. കുന്നത്തൂര്‍ - രാജി പ്രസാദ്
39. കൊട്ടാരക്കര ആര് രശ്മി
40. ചാത്തന്നൂര്‍ ബി ബി ഗോപകുമാര്‍
41. ആറ്റിങ്ങല്‍ - അഡ്വ. പി സുധീര്‍
42. നെടുമങ്ങാട് - യുവരാജ് ഗോകുല്‍
43. കഴക്കൂട്ടം വി മുരളീധരന്
44. വട്ടിയൂര്‍ക്കാവ് ആര് ശ്രീലേഖ
45. നേമം - രാജീവ് ചന്ദ്രശേഖര്‍
46. പാറശ്ശാല അഡ്വ. ഗിരീഷ് നെയ്യാര്‍
47. കാട്ടാക്കട പി കെ കൃഷ്ണദാസ്
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Akhil Marar in Thrikkakara; Twenty20 announces three more candidates
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

അഡ്വ. നിവേദിത സുബ്രഹ്മണ്യന് ദേശീയ വനിതാ കമ്മിഷന് അംഗം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

'ഞാന്‍ എന്നെ കൊല്ലുകയാണ്...; ഇനി മുതല്‍ ആര്‍ക്കും ശല്യമാകില്ല..'; കുറിപ്പുമായി അഖില്‍ മാരാര്‍

