
'ജനാധിപത്യ മൂല്യങ്ങളോടുള്ള കൂറ് ഞങ്ങളെ പ്രചോദിപ്പിക്കുന്നു'; കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
സമാനതകളില്ലാത്ത കലാകാരനായി നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു

68ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന് കമല്‍ ഹാസന് ജന്മദിനാശംസകള് നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചത്.
പ്രിയപ്പെട്ട കമലിന് ജന്മദിനാശംസകള്, സമാനതകളില്ലാത്ത കലാകാരനായി നിങ്ങള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തോടും മതേതരമായ മൂല്യങ്ങളോടുമുള്ള നിങ്ങളുടെ അചഞ്ചലമായ കൂറ് ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Happy birthday dear @ikamalhaasan. As an unparalleled artist, you continue to amaze us. Your unwavering adherence to democratic and secular values inspire us. Wish you many more years of happiness and health. pic.twitter.com/5yp1tD42J7
â Pinarayi Vijayan (@pinarayivijayan) November 7, 2022
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കലയോടുള്ള അടങ്ങാത്ത ആവേശത്തില്‍ അദ്ദേഹം സ്വയം നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന് സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



