ഒന്‍പത് വനിതകളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഷാനിമോള്‍ ഉസ്മാന്‍,രശ്മി ആര്‍,കെ എ ഷീബ, അരിത ബാബു, പത്മജ വേണുഗോപാല്‍
Last Updated :20 January 2024, 8:41 am IST

News Now

കൊച്ചി: ഒന്‍പത് വനിതകളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക. യുവത്വത്തിനും അനുഭവ സമ്പത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

25നും 40നും ഇടയിലുള്ള 46പേരാണ് പട്ടികയിലുള്ളത്. 51മുതല്‍ 60വയസ്സുവരെയുള്ള 22പേര്‍. 60മുതല്‍ 70വരെയുള്ള 15, 70ന് മുകളില്‍ മൂന്നുപേരുമാണ് പട്ടികയിലുള്ളത്. 

55ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തര്‍ക്കം തുടരുന്ന ആറ് മണ്ഡലങ്ങളില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. 

കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ത്ഥികള്‍

മാനന്തവാടി പി കെ ജയലക്ഷ്മി

തരൂര്‍- കെ എ ഷീബ

തൃശൂര്‍-പത്മജ വേണുഗോപാല്‍

വൈക്കം-ഡോ. പി ആര്‍ സോന

കായംകുളം-അരിത ബാബു

അരൂര്‍-ഷാനിമോള്‍ ഉസ്മാന്‍

കൊട്ടാരക്കര-രശ്മി ആര്‍

കൊല്ലം-ബിന്ദു കൃഷ്ണ

പാറശ്ശാല-അന്‍സജിത റസല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates