ലോക്ക്ഡൗൺ നീട്ടി, മെയ് 30 വരെ നിയന്ത്രണം; മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക് 

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ  ഇളവ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

തിരുവനന്തപുരത്ത്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടി. മെയ് 30 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന നാല് ജില്ലകളിൽ മലപ്പുറം ഒഴികയുള്ള ഇടങ്ങളിൽ ഇളവ് നൽകും.

നാളെ മുതൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടായിരിക്കില്ല. ഇവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ടായതിനെ തുടർന്നാണ് തീരുമാനം. മലപ്പുറത്തെ ടിപിആർ കുറയാത്തതിനെക്കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്ന് കോവിഡ് അവലോകന യോ​ഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now