
20 വര്‍ഷം മുന്‍പ് ഇതേ ദിവസം ജനസാഗരമായി സെന്‍ട്രല്‍ സ്റ്റേഡിയം; 'വിഎസില്‍ നിന്ന് വിഡിഎസിലേക്ക്'
വിഎസിന്റെയും വിഡിഎസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജനസാഗരമായെന്നത് ചരിത്രം.

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതയുള്ള തീയതികളിലൊന്നാണ് മേയ് പതിനെട്ട്. ഈ തീയതില്‍ മൂന്ന് സര്‍ക്കാരുകളാണ് കേരളത്തില്‍ അധികാരമേറ്റത്. 2006 മേയ് പതിനെട്ടിന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും 2011 മേയ് പതിനെട്ടിന് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത്തെ സര്‍ക്കാരും 2026 മെയ് പതിനെട്ടിന് വിഡി സതീശന്‍ സര്‍ക്കാരും അധികാരമേറ്റു. ആദ്യമായി സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തിയത് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ്.
വിഎസിന്റെയും വിഡിഎസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജനസാഗരമായെന്നത് ചരിത്രം. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയതെന്ന് വിഎ അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വിഎ അരുണ്‍ കുമാറിന്റെ കുറിപ്പ്
ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാധാരണക്കാരന്റെ അവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയിൽ മുഴങ്ങിയത്.
രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അർത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവൽപ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്. ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പാർലമെന്ററി രംഗത്തെ പക്വതയും ദീർഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നൽകട്ടെ.
ഈ ചരിത്രദിനത്തിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നവകേരളത്തിന്റെ പ്രയാണത്തിൽ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Kerala Governments that took the oath of office at the Central Stadium
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പാര്‍ട്ടിയിലെ ചിലരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ തച്ചങ്കരിയെ വെട്ടി; വിഎസിന്റേത് ദീര്‍ഘവീക്ഷണമുള്ള നിലപാട്'

പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?; വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി


