ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

1/12/2024 നു മുന്‍പ് മോട്ടോര്‍ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുക

traffic violations
traffic violations
Edited by :എന്‍ പി അനൂപ്
Last Updated :16 ഏപ്രിൽ 2026, 7:21 pm IST

തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും. https://services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി വാഹന ഉടമകള്‍ക്ക് ഫൈന്‍ അടയ്ക്കാം. 31/12/2024 നു മുന്‍പ് മോട്ടോര്‍ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുക.

ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്നായിരുന്നു ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു സർക്കാർ നടപടി. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്.

News Now

Summary

kerala govt Amnesty for traffic violations 50 percent discount on fines up to april 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates