
'പ്രിയദർശിനി' സൗജന്യയാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി, തൽക്കാലം സമരമില്ലെന്ന് ബസുടമകൾ
സംസ്ഥാനത്ത് പുതിയ ഗതാഗത നയം രൂപീകരിക്കുമെന്ന് മന്ത്രി സിപി ജോൺ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാർ ചെയർമാനായ സമിതിയാണ് വിഷയത്തിൽ പഠനം നടത്തുക. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ ആണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ ബസുകൾക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി ബസിനകത്തും പുറത്തും പരസ്യങ്ങൾ പതിക്കാൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗത നയംരൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ട് വരുമ്പോഴേക്കും ബസുകൾ പൂട്ടും; തൽക്കാലം സമരമില്ല
സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളെയും പഠനക്കമ്മിറ്റിയെയും സ്വാഗതം ചെയ്യുമ്പോഴും ബസുടമകൾ തങ്ങളുടെ ആശങ്കകൾ മന്ത്രിയെ ധരിപ്പിച്ചു. പഠനക്കമ്മിറ്റിയുടെ റിപ്പോർട്ട് വരാൻ വൈകരുതെന്നും സർക്കാർ അടിയന്തിരമായി താൽക്കാലിക ആശ്വാസ നടപടികൾ സ്വീകരിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. റിപ്പോർട്ട് സമർപ്പിച്ചു വരുമ്പോഴേക്കും സാമ്പത്തിക ബാധ്യത മൂലം സംസ്ഥാനത്തെ പകുതിയിലധികം സ്വകാര്യ ബസുകളും സർവീസ് നിർത്തേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടി.
WHAT TO READ NEXT

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി
സർക്കാരുമായി നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ ബസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടൻ കടക്കുന്നില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, വരും ദിവസങ്ങളിൽ സ്വകാര്യ ബസുടമകളുടെ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾക്കും ഒപ്പം സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അവർ അറിയിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The Kerala government has constituted a special committee headed by retired IPS officer K. Padmakumar to study the financial distress faced by the private bus sector following the implementation of the 'Priyadarshini' free travel scheme.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






