വനിതാദിനത്തില്‍ സുപ്രധാന നീക്കം; കുടുംബകേസുകള്‍ കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി

നാളെ മുതല്‍ കേരള ഹൈക്കോടതിയില്‍ പുതിയ ബെഞ്ച് നിലവില്‍ വരും

Justice Shobha Annamma Eapen and Justice Nisha Banu
Justice Shobha Annamma Eapen and Justice Nisha Banu
Edited by :jayakumarna
Last Updated :8 മാർച്ച് 2026, 11:23 am IST

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്, കുടുംബപരമായ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാര്‍ മാത്രമുള്ള ബെഞ്ച് രൂപീകരിച്ച് കേരള ഹൈക്കോടതി. നാളെ മുതല്‍ ഹൈക്കോടതിയില്‍ പുതിയ ബെഞ്ച് നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ ഡിവിഷന്‍ ബെഞ്ച് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന പുതിയ ബെഞ്ച്, കുടുംബ കോടതികളുമായി ബന്ധപ്പെട്ട കേസുകള്‍, വിവാഹ അപ്പീലുകള്‍, കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികള്‍ എന്നിവ പരിഗണിക്കും.

രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമം, ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം എന്നിവ പ്രകാരമുള്ള അപ്പീലുകളും ഈ ബെഞ്ച് പരിഗണിക്കും. ഇതുവരെ, ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.

നേരത്തെ, 2022 മാര്‍ച്ച് 8 ന് ഒരു കേസ് കേള്‍ക്കുന്നതിനായി കേരള ഹൈക്കോടതി ആദ്യമായി വനിതാ ഫുള്‍ ബെഞ്ച് രൂപീകരിച്ചിരുന്നു. അന്നത്തെ ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി ഷിര്‍സി, എം ആര്‍ അനിത എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് രൂപീകരിച്ചത്. ഗുരുവായൂര്‍ ദേവസ്വം സംഭാവനയുമായി ബന്ധപ്പെട്ട ഹര്‍ജി കേള്‍ക്കുന്നതിനാണ് ബെഞ്ച് രൂപീകരിച്ചത്.

News Now

Summary

In a symbolic step on the eve of International Women’s Day, the Kerala High Court has decided to constitute a division bench comprising only women judges to hear family-related cases. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates