സാമുദായിക സംഘടനകള്‍ നടത്തിയ പല ഭൂമി ഇടപാടുകളും സംശയാസ്പദമാണെന്ന് കോടതി

ഹൈക്കോടതി/ഫയല്‍
Last Updated :20 January 2024, 9:08 am IST

News Now

കൊച്ചി: സംസ്ഥാനത്ത് സാമുദായിക സംഘടനകള്‍ നടത്തിയ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട, സിറോ മലബാര്‍ സഭ ഭൂമി ഇടപാടു കേസ് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടിതയുടെ ഉത്തരവ്. 

സാമുദായിക സംഘടനകള്‍ നടത്തിയ പല ഭൂമി ഇടപാടുകളും സംശയാസ്പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂമി കയ്യേറിയ ശേഷം പട്ടയം ഉണ്ടാക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. വനം, റവന്യൂ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇക്കാര്യം അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

സാമുദായിക സംഘടനകള്‍ ഭൂമി കയ്യേറിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates