
സദാനന്ദ സ്വാമികളെ ഓര്‍ത്തെടുത്ത് മഹാമാഘ മഹോത്സവം; നവോത്ഥാന ജ്യോതി രഥയാത്രയ്ക്ക് സ്വീകരണം-വിഡിയോ
തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, സദാനന്ദം നവോത്ഥാന ജ്യോതി രഥയാത്ര കേരളത്തിലെ ആദ്യത്തെ ആശ്രമമായ സദാനന്ദപുരം അവധൂത ആശ്രമത്തില്‍ നിന്ന് ആരംഭിച്ച് തിരുനാവായയില്‍ എത്തി

മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, സദാനന്ദം നവോത്ഥാന ജ്യോതി രഥയാത്ര കേരളത്തിലെ ആദ്യത്തെ ആശ്രമമായ സദാനന്ദപുരം അവധൂത ആശ്രമത്തില്‍ നിന്ന് ആരംഭിച്ച് തിരുനാവായയില്‍ എത്തി. ആശ്രമം മഠാധിപതിയും കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സന്യാസിവര്യന്മാരില് ഒരാളുമായ സ്വാമി ചിദാനന്ദ ഭാരതിയുടെ നേതൃത്വത്തിലാണ് രഥയാത്ര നടത്തിയത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വേദഗുരു സദാനന്ദ സ്വാമികള്‍ നടത്തിയ വിപ്ലവകരമായ സാമൂഹ്യപരിഷ്കാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും നവകേരളത്തിന് ആത്മീയവും സാമൂഹികവുമായ പുതിയ വെളിച്ചം പകരുന്നതുമാണ് ഈ ജ്യോതി രഥയാത്രയെന്ന് സംഘാടകര്‍ അറിയിച്ചു. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് രഥയാത്രയെ സ്വീകരിച്ച് ദീപം ഏറ്റുവാങ്ങി.
à´àµà´°à´³ à´àµà´à´à´®àµà´³à´¯à´¿àµ½ നവàµà´¤àµà´¥à´¾à´¨ à´àµà´¯àµà´¤à´¿ രഥയാതàµà´°à´¯àµà´àµà´àµ à´¸àµà´µàµà´à´°à´£à´ pic.twitter.com/89hbx7eBCa
— Samakalika Malayalam (@samakalikam) January 27, 2026
തുടര്‍ന്ന് നിളാ നദി കടന്ന് യജ്ഞശാലയില്‍ എത്തി ദീപം മഹാമേരുവിനു മുന്നിലെ കെടാവിളക്കിലേക്ക് പകര്‍ന്നു. പിന്നീട് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സത്സംഗം നടത്തി. സ്വാമി ചിദാനന്ദ ഭാരതിയും സംസാരിച്ചു.
à´àµà´°à´³ à´àµà´à´à´®àµà´³à´¯à´¿àµ½ നവàµà´¤àµà´¥à´¾à´¨ à´àµà´¯àµà´¤à´¿ രഥയാതàµà´°à´¯àµà´àµà´àµ à´¸àµà´µàµà´à´°à´£à´ pic.twitter.com/emSMzYC75c
— Samakalika Malayalam (@samakalikam) January 27, 2026
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
kerala kumbh mela: received navodhana Jyoti Rath Yatra
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


എഐ ഭീമന് ഉപദേശം നല്കാന് ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച

'താരങ്ങളുടെ ഡേറ്റ് ചോദിക്കണ്ട, ബഡ്ജറ്റ് വേണ്ട; എഐ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റും'


