തീവ്രവാദവുമായും പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായും ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം

Last Updated :1 March 2024, 7:31 pm IST

News Now

കൊച്ചി: കേരള സര്‍വകലാശാല കലോത്സവ പേരായ 'ഇന്‍തിഫാദ' വിവാദത്തില്‍. 'ഇന്‍തിഫാദ' എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണിതെന്നും മാറ്റണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി എ എസ് ആഷിഷ് ആണ് ഹര്‍ജി നല്‍കിയത്. പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്.

7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വ്വകലാശാല കലോത്സവത്തിനാണ് 'ഇന്‍തിഫാദ' എന്ന പേരിട്ടത്. അറബി പദമായ 'ഇന്‍തിഫാദ'ക്ക് തീവ്രവാദവുമായും പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായും ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇന്‍തിഫാദ' എന്ന പേരില്‍ തന്നെയാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന സര്‍വ്വകലാശാല യൂണിയന്‍ മുന്നോട്ട് പോകുന്നത്. ഫ്‌ളെക്‌സും പ്രചാരണ ബോര്‍ഡുകളുമൊന്നും മാറ്റിയിട്ടില്ല. സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. 'ഇന്‍തിഫാദ' എന്ന പദത്തെ കുറിച്ച് പരിശോധിക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. വിവാദത്തില്‍ ഇതുവരെ യൂണിയന്‍ ഭാരവാഹികള്‍ പ്രതികരിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates