മറ്റുചിലരേയും ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ടതായി പരാതിക്കാര്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതിSource by : ഫയല്‍
Last Updated :1 March 2024, 6:15 pm IST

News Now

കൊച്ചി: ഹൈക്കോടതി അസിസ്റ്റന്റായി ജോലി ഏര്‍പ്പാടാക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി സ്ത്രീയില്‍ നിന്ന് 3.8 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. തൊഴില്‍ തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകണമെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സോഫി തോമസാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്.

ഇരയായ യുവതിക്ക് കേരള ഹൈക്കോടതിയില്‍ ജോലി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് 3.8 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് കേസ്. വാഗ്ദാനം പാലിക്കാത്തതിനെത്തുടര്‍ന്ന് പണം തിരികെ നല്‍കാന്‍ തയ്യാറായില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റുചിലരേയും ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ടതായി പരാതിക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം യുവതി തനിക്കെതിരെ പരാതി നല്‍കുന്നതിന് മുമ്പ് യുവതിയുടെ ഭര്‍ത്താവിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരനും കോടതിയില്‍ എതിര്‍ വാദം ഉന്നയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുകൂട്ടരുടേയും വാദം കേട്ടശേഷം കൂടുതല്‍ അന്വേഷണത്തിനായി മാര്‍ച്ച് 7ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ കീഴടങ്ങാനും അന്വേഷണത്തോട് സഹകരിക്കാനും കോടതി നിര്‍ദേശിച്ചു. അറസ്റ്റ് തടയില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നുമാണ് കോടതി വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates