ജീവന്‍ രക്ഷിക്കാനായി ഓട്ടം, വിഡിയോ വൈറല്‍; 'സ്റ്റാറായി' പൊലീസുകാരന്‍

ആംബുലന്‍സിന് വഴിയൊരുക്കാന്‍ ട്രാഫിക് ബ്ലോക്കിലൂടെ വിസിലടിച്ച് ഓടി ജോലി ചെയ്യുമ്പോള്‍ മണികണ്ഠന്‍ ഒരിക്കലും കരുതി കാണില്ല തന്റെ ജീവിതവും വൈറലാകുമെന്ന്.

kerala police
ആംബുലൻസിന് വഴിയൊരുക്കാൻ ട്രാഫിക് ബ്ലോക്കിലൂടെ വിസിലടിച്ച് ഓടുന്ന പൊലീസുകാരൻ ( Police constable) കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ നിന്ന്
Edited by :dhanojam
Last Updated :20 ജൂൺ 2025, 5:58 pm IST

തൃശൂര്‍: ആംബുലന്‍സിന് വഴിയൊരുക്കാന്‍ ട്രാഫിക് ബ്ലോക്കിലൂടെ വിസിലടിച്ച് ഓടി ജോലി ചെയ്യുമ്പോള്‍ മണികണ്ഠന്‍ ഒരിക്കലും കരുതി കാണില്ല തന്റെ ജീവിതവും വൈറലാകുമെന്ന്. പാലക്കാട് മുട്ടിക്കുളങ്ങര എആര്‍ ക്യാമ്പിലെ പൊലീസുകാരനായ മണികണ്ഠന്‍ നിലവില്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.

ആംബുലന്‍സിനൊപ്പം ഓടി ദേശീയപാതയിലെ ഗതാഗതം നിയന്ത്രിക്കുന്ന മണികണ്ഠന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനത്തെ നിരവധിപ്പേരാണ് പ്രശംസിക്കുന്നത്. തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് രോഗിയുമായി പോയ ആംബുലന്‍സ് ഡ്രൈവറാണ് ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് കേരള പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ വിഡിയോ പങ്കുവെയ്ക്കുകയായിരുന്നു.

ദേശീയപാതയില്‍ ദിവസവും 20ലധികം ആംബുലന്‍സുകള്‍ക്ക് ആണ് മണികണ്ഠന്‍ വഴിയൊരുക്കുന്നത്. പാലക്കാട് കോട്ടായി സ്വദേശിയായ ഈ 33 വയസ്സുകാരന്‍ മൂന്ന് മാസം മുമ്പാണ് പൊലീസില്‍ ചേര്‍ന്നത്.ഒരാഴ്ച മുമ്പ് പുതുക്കാട് സ്റ്റേഷനില്‍ എത്തിയ മണികണ്ഠന്‍, ആമ്പല്ലൂരിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതലയാണ് കൈകാര്യം ചെയ്യുന്നത്.

കേരള പൊലീസ് പങ്കുവെച്ച കുറിപ്പ്:

വഴിയൊരുക്കാന്‍ ഞങ്ങളുണ്ട്?

ട്രാഫിക് ബ്ലോക്കില്‍ ആംബുലസിന് വഴിയൊരുക്കുന്ന സഹപ്രവര്‍ത്തകന്‍??

അപകടാവസ്ഥയിലായ ഒരു ജീവനും കൊണ്ടാണ് ഓരോ ആംബുലന്‍സും വരുന്നത്. ആംബുലന്‍സ് വരുന്ന സൂചന ലഭിച്ചാല്‍ ആംബുലന്‍സിന് എത്രയും വേഗം കടന്നു പോകാന്‍ വഴിയൊരുക്കുക എന്നതാണ് നമ്മുടെ കടമ.

നമ്മുടെ വാഹനത്തിന് പുറകെ ഒരു ആംബുലന്‍സ് വരുന്ന സൂചന ലഭിച്ചാല്‍ കഴിയുന്നതും വേഗം ഇടത്തേക്ക് ഇന്‍ഡിക്കേറ്റര്‍ തെളിയിച്ച് വാഹനം പരമാവധി ഇടതുവശത്തേക്ക് ഒതുക്കി ആംബുലന്‍സിനെ വലത് ഭാഗത്ത്കൂടെ കടത്തിവിടുക.

News Now

Summary

Kerala Police constable’s selfless act draws online praise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates