സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:45 am IST

News Now

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. സംസ്ഥാന ദുരന്തനിവാരണ ഉത്തരവാദിത്വ​ ഫണ്ടിൽ നിന്നും നാല്​ ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്​. 

ഈ സന്ദേശവും ഒപ്പമുള്ള അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചതായി കേരള പൊലീസ്​ വ്യക്തമാക്കി. 

"കോവിഡ്19 ബാധിച്ച് മരിച്ചവർക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം വ്യകത്മാക്കിയിട്ടുണ്ട്", കേരള പൊലീസ് ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates